തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും. കാസര്‍ഗോഡ് ഡിസിസി നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ചയാണ് ചെന്നിത്തലയുടെ മകന് ഡോ.രോഹിത് വിവാഹിതനായത്. വ്യവസായി ആയ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയാണ് വധു. തിരുവനന്തപുരത്തും ഹരിപ്പാടും നടത്താനിരുന്ന വിവാഹ സത്കാരം മാറ്റി വച്ചതായും അറിയിച്ചു. ഞായറാഴ്ച രാത്രിയിലാണ് പെരിയയില്‍ കൃപേഷ്, ഭരത് ലാല്‍ എന്നി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചത്.
