സ്വര്‍ണവില കാല്‍ ലക്ഷം കടന്നു; പവന് 25,160 രൂപ

കൊച്ചി: വിപണിയിലാദ്യമായി സ്വര്‍ണവില പവന് കാല്‍ ലക്ഷം രൂപയിലെത്തി. പവന് 25,160 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഗ്രാമിന് 3145 രൂപയും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 24,920 നിലാവരത്തിലായിരുന്നു സ്വര്‍ണവില നിന്നിരുന്നത്. അതേസമയം, ഫെബ്രുവരി 13ന് 24,400 എന്ന നിലാവരത്തിലേയ്ക്ക് വില താഴുകയും ചെയ്തിരുന്നു.

ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ചൈന വ്യാപാര തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകള്‍ വിജയം കാണാത്തതും ഡോളര്‍ മങ്ങിയതുമാണ് തുടര്‍ച്ചയായി സ്വര്‍ണവില കൂടാന്‍ കാരണം.

Leave a Reply

Your email address will not be published. Required fields are marked *