മദ്യപിച്ചെത്തിയ അച്ഛനെ മകന്‍ അടിച്ചുകൊന്നു; നാടിനെ നടുക്കിയ സംഭവം നടന്നത് മലപ്പുറത്ത്

മലപ്പുറം: മദ്യപിച്ചെത്തിയ അച്ഛനെ മകന്‍ അടിച്ചുകൊന്നു. മിഴ്നാട് സ്വദേശികള്‍ താമസിക്കുന്ന മലപ്പുറം വണ്ടൂരിലെ ക്വാട്ടേഴ്സിന് മുമ്ബില്‍ രാത്രി ഒമ്ബത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

സേലം സ്വദേശി മുത്തുച്ചെട്ടിയാണ് മകന്‍ വിജയിന്റെ അടിയേറ്റ് മരിച്ചത്. സംഭവത്തില്‍ മകന്‍ വിജയ്യെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛനെ അടിക്കുന്നത് തടയാന്‍ ശ്രമിച്ച വിജയുടെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രി മദ്യപിച്ചെത്തിയ മുത്തുച്ചെട്ടി ബഹളമുണ്ടാക്കി തുടര്‍ന്ന് വിജയ് മണ്‍വെട്ടിയെടുത്ത് തല്ലിക്കൊല്ലുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *