ന്യൂഡല്‍ഹി: വീഡിയോകോണ്‍ ഗ്രൂപ്പിന് അന്യായമായി വായ്പ നല്കിയ കേസില്‍ ഐസിഐസി ബാങ്കിനെ കബളിപ്പിച്ചു എന്നപേരില്‍ ബാങ്ക് മുന്‍ സിഇഒ ചന്ദാ കോച്ചാറിനെതിരെ ലുക്കൗട്ട് നോട്ടീസ് അയച്ചു.
രാജ്യം വിട്ട് പോകുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിമാനത്താവളങ്ങള്‍ക്കും സിബിഐ ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഭര്‍ത്താവ് ദീപക് കോച്ചര്‍, വീഡിയോകോണ്‍ എംഡി വേണുഗോപാല്‍ ദൂത് എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് വീഡിയോകോണിന് വായ്പ നല്‍കിയതെന്നും സിബിഐ കണ്ടെത്തിയിരുന്നു.
