നിലപാട് കടുപ്പിച്ച‌് പി ജെ ജോസഫ്; രണ്ടു സീറ്റെന്ന ആവശ്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്‌, മത്സരിക്കാനും തയ്യാര്‍

ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ നിലപാട് കടുപ്പിച്ച‌് പി ജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന‌് രണ്ടു സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന‌് പിന്നോട്ടില്ലെന്ന‌് വ്യക്തമാക്കി. തനിക്ക‌് ലോക‌്സഭയിലേക്ക് പോയാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട‌് രണ്ട‌് സീറ്റില്‍ നിന്ന‌് പിന്നോട്ടില്ല. രാഹുല്‍ ഗാന്ധിയെ ആവിശ്യം അറിയിച്ചിട്ടുണ്ട്. തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി ജെ ജോസഫ്.

തെരഞ്ഞെടുപ്പില്‍ കോട്ടയം ഇടുക്കി ചാലക്കുടി സീറ്റുകളാണ് ആവശ്യപ്പെടാന്‍ ഉദ്ദേശിക്കുന്നത‌്. ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. ആര‌് മത്സരിച്ചാലും ഇരുപത് സീറ്റിലും യുഡിഫ് ജയിക്കും. സീറ്റ‌് വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ച നാളെ കൊച്ചിയില്‍ നടക്കാനിരിക്കെയാണ‌് പി ജെ ജോസഫിന്റെ പ്രതികരണം.കേരളാ കോണ്‍ഗ്രസിന‌് ഒരു സീറ്റ് മാത്രമേ നല്‍കുകയൊള്ളുവെന്ന‌് കോണ്‍ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *