10 വയസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 12 വയസുകാരന്‍ പിടിയില്‍

മുംബൈ: പത്തുവയസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പന്ത്രണ്ടുകാരന്‍ പിടിയിലായി. മഹാരാഷ്ട്രയിലെ പല്‍ഗഹര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അയല്‍വാസിയായ ആണ്‍കുട്ടിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അടുത്തടുത്ത വീടുകളായതിനാല്‍ മിക്കപ്പോഴും ഒന്നിച്ചായിരുന്നു ഇരുവരും കളിച്ചുകൊണ്ടിരുന്നത്. ഇതിനിടെ ആണ്‍കുട്ടി പത്തുവയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ നാലുമാസമായി പന്ത്രണ്ടുകാരന്‍ പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് കഠിനമായ വയറുവേദനയെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവമറിയുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ മകളോട് കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

കഴിഞ്ഞ നാല് മാസമായി പന്ത്രണ്ടുകാരന്‍ നിരന്തരമായി തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് പന്ത്രണ്ടുകാരനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ബലാത്സംഗത്തിനും, പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നിരുന്നാലും പന്ത്രണ്ടുകാരനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. കേസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് മൊകാദ പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *