കുറ്റിപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട: മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം: കുറ്റിപ്പുറത്ത് 25 കിലോ കഞ്ചാവുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം സ്വദേശികളായ അനീസ്‌മോന്‍, അബ്ദുള്‍ മജീദ്, മുഹമ്മദ് റിഷാദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. വടക്കന്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *