കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറത്ത് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി മത്സരിക്കും

മലപ്പുറം: എസ് ഡി പി ഐയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. കുഞ്ഞാലിക്കുട്ടിക്കെതിരെ എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി മത്സരിക്കും. മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, പാലക്കാട് തുളീധരന്‍ പള്ളിക്കല്‍, ആലപ്പുഴയില്‍ കെ എസ് ഷാന്‍, ആറ്റിങ്ങലില്‍ അജ്മല്‍ ഇസ്മഈല്‍ എന്നിവര്‍ മത്സരിക്കും.

ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആറു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, അബ്ദുള്‍ മജീദ് ഫൈസി, അബ്ദുള്‍ ഹമീദ്, മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *