തിരുവനന്തപുരം: പത്തനംതിട്ടയില്‍ ഒരു കോണ്‍ഗ്രസ് നേതാവും ബിജെപിയില്‍ ചേരില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപി സ്ഥാനാര്‍ഥിയായി എത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.
വയനാട്, വടകര മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ആശയക്കുഴപ്പവുമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
