രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും; സ്വാഗതം ചെയ്ത് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത ആഹ്ലാദപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.

രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും ദക്ഷിണേന്ത്യയില്‍ രാഹുലിന്റെ സാന്നിധ്യം ആവേശമുണര്‍ത്തുമെന്നും ഇപ്പോള്‍ തന്നെ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടെന്നും രാഹുല്‍ വന്നാല്‍ അത് സൂപ്പര്‍ തരംഗമായി മാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ വെന്നിക്കൊടി പറപ്പിക്കും. രാഹുല്‍ വരുന്നുവെന്ന വാര്‍ത്ത തന്നെ ആവേശം നല്‍കുന്നതാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരട്ടെ വിശദമായ പ്രതികരണം എന്നിട്ട് ആവാം, കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *