ഫേസ്ബുക്കില്‍ രാഷ്ട്രീയ നേതാക്കളെ അവഹേളിച്ചു, വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാലിനെതിരെ പരാതി

കോഴിക്കോട്: ഫേസ്ബുക്കിലൂടെ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും അവഹേളിക്കുന്ന തരത്തില്‍ പോസ്‌റ്റുകളിട്ടെന്ന് ആരോപിച്ച്‌ വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാലിനെതിരെ പരാതി. കോഴിക്കോട് സ്വദേശി നൗഷാദ് തെക്കേയിലാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്‌ക്ക് പരാതി നല്‍കിയത്. ജുഡീഷ്യന്‍ അധികാരമുള്ള വനിതാ കമ്മിഷന്‍ അംഗമായിരിക്കെ രാഷ്ട്രീയ ചായ്‌വോടെ പെരുമാറരുതെന്ന് വനിതാ കമ്മിഷന്‍ നിയമത്തില്‍ പറയുന്നുണ്ട്. ഇത് ലംഘിച്ചതിന് ഷാഹിദാ കമാലിനെതിരെ നടപടി എടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *