തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് എന്‍. പീതാംബരക്കുറുപ്പിന് അതേ ഭാഷയില്‍ മന്ത്രി എം.എം മണിയുടെ മറുപടി. പീതാംബരക്കുറുപ്പിന് ബ്ലാക് പണ്ടേ ഇഷ്ടമല്ലെന്നും ബാക്ക് ആണ് പഥ്യമെന്നും മണി തിരിച്ചടിച്ചു.
പ്രളയത്തിനു കാരണക്കാരന്‍ ബ്ലാക്ക് മണിയാണെന്നായിരുന്നു പീതാംബരക്കുറുപ്പിന്റെ പരാമര്‍ശം. നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തിനെതിരെ വിവിധ ഇടങ്ങളില്‍നിന്ന് ശക്തമായ വിമര്‍ശമാണ് ഉയര്‍ന്നുവന്നത്. ഇതിനു പിന്നാലെയാണ് മന്ത്രി മണി മറുപടിയുമായി രംഗത്തെത്തിയത്.
