പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​ക്കു​ന്ന മ​ന്ത്രി​യെ ബെ​ഗു​സ​രാ​യി​ലേ​ക്ക് അ​യ​ച്ച​പ്പോ​ള്‍ വേ​ദ​നി​ച്ചു: ക​ന​യ്യ കു​മാ​ര്‍

ന്യൂ​ഡ​ല്‍​ഹി: ബെ​ഗു​സ​രാ​യി സീ​റ്റ് ന​ല്‍​കി​യ​തി​ല്‍ ബി​ജെ​പി​യു​മാ​യി ഇ​ട​ഞ്ഞ കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗി​നെ പ​രി​ഹ​സി​ച്ച്‌ സി​പി​ഐ സ്ഥാ​നാ​ര്‍​ഥി ക​ന​യ്യ കു​മാ​ര്‍. അ​യ​ല്‍ രാ​ജ്യ​ത്തേ​ക്ക് ആ​ളു​ക​ളെ നി​ര്‍​ബ​ന്ധി​ച്ച്‌ അ​യ​ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍ ഗ​താ​ഗ​ത മ​ന്ത്രി​യെ ന​വാ​ഡ​യി​ല്‍​നി​ന്നും ബെ​ഗു​സ​രാ​യി​ലേ​ക്ക് അ​യ​ച്ച​പ്പോ​ള്‍ വേ​ദ​നി​ച്ചെ​ന്ന് ക​ന​യ്യ പ​രി​ഹ​സി​ച്ചു. 

വീ​സ പോ​ലും ആ​വ​ശ്യ​മി​ല്ലാ​തെ ഇ​ന്ത്യ​ക്കാ​രെ ഇ​ട​യ്ക്കി​ടെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​ക്കു​ന്ന മ​ന്ത്രി ബെ​ഗു​സ​രാ​യി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ​ത് ടി​വി​യി​ല്‍ ക​ണ്ടു. എ​നി​ക്ക് ഒ​രു അ​ന​ന്ത​ര​വ​നു​ണ്ട് ഏ​താ​ണ്ട് ഇ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ​യാ​ണ്. എ​ന്നൊ​ക്കെ അ​വ​ന്‍ ഹോം ​വ​ര്‍​ക്ക് ചെ​യ്യാ​ന്‍ മ​ടി​കാ​ണി​ക്കു​ന്നു​ണ്ടോ അ​ന്നൊ​ന്നും അ​വ​ന്‍ സ്‌​കൂ​ളി​ല്‍ പോ​കി​ല്ല. ഇ​ത് യ​ഥാ​ര്‍​ഥ ഇ​ന്ത്യ​യാ​ണ്. ചാ​ന​ലി​ല്‍ വാ​യി​ട്ട​ടി​ക്കു​ന്ന പോ​ലെ​യ​ല്ല കാ​ര്യ​ങ്ങ​ള്‍”- ക​ന​യ്യ പ​റ​ഞ്ഞു. 

ന​വാ​ഡ​യി​ല്‍​നി​ന്നും ത​ന്നെ മാ​റ്റി​യ​ത് ആ​ത്മാ​ഭി​മാ​ന​ത്തി​ന് മു​റി​വേ​ല്‍​പ്പി​ക്കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു ഗി​രി​രാ​ജ് സിം​ഗ് നേ​ര​ത്തെ പ​റ​ഞ്ഞ​ത്. ന​വാ​ഡ അ​ല്ലാ​ത്ത മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *