കണ്ണൂരില്‍ സിപിഎം കള്ളവോട്ടിന് ശ്രമിക്കുന്നു: ആരോപണവുമായി കെ സുധാകരന്‍

കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ടുകള്‍ കൊണ്ട് വിജയിക്കാന്‍ ഇടതു പാര്‍ട്ടികള്‍ ശ്രമം നടത്തുന്നുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. അതുകൊണ്ടു തന്നെ മണ്ഡലത്തില്‍ ുതാര്യമായ ഇലക്ഷന്‍ നടക്കുമോ എന്ന കര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ ഇലക്ഷന്‍ നടപടി ക്രമങ്ങള്‍ എല്ലാം ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ കയ്യിലാണെന്നും 65 ശതമാനം പോലീസ് ഉദ്യോഗസ്ഥരും ഇടത് അനുകൂലികളാണെന്നും കെ സുധാകരന്‍ ആരോപിച്ചു.

കള്ളവോട്ടുകള്‍ ഉണ്ടായാല്‍ പ്രതികരണം അതി ഗുരുതരമായിരിക്കും. സുതാര്യമായ ഇലക്ഷന്‍ നടന്നാല്‍ ഒരു ലക്ഷം വോട്ടിനു താന്‍ ജയിച്ചില്ലെങ്കില്‍ പൊതുരംഗം വിടും എന്നു കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *