ഒന്നോ രണ്ടോ സീറ്റുകളില്‍ കടുത്ത മത്സരം; യുഡിഎഫ് തൂത്തുവാരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് ഒന്നോ രണ്ടോ സീറ്റുകളില്‍ മാത്രമാണ് കടുത്ത മത്സരം നടക്കുന്നതെന്ന് മുസ്ലീം ലീഗ് നേതാവും മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പികെ കുഞ്ഞാലിക്കുട്ടി. വലിയ മത്സരം നടക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ നിന്ന് അവസാനം ലഭിച്ച വിവരങ്ങള്‍ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറത്ത് ഒരട്ടിമറിയുമുണ്ടാകുമെന്ന് ആരും വിശ്വസിക്കുന്നില്ല. വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. പൊന്നാനിയുടെ കാര്യത്തിലും വിജയം സുനിശ്ചിതമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് വിജയത്തെ എല്ലാ അഭിപ്രായ സര്‍വെകളും പറഞ്ഞത് തന്നെ സംഭവിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *