തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ ഉയര്‍ന്ന പോളിംഗ് ശതമാനം ഗുണം ചെയ്യും എന്ന് ന്നു തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പറഞ്ഞു . യു ഡി എഫ് തരംഗം കേരളത്തില്‍ ഉണ്ടാകും എന്നും കോണ്‍ഗ്രസിന് . ഉയര്‍ന്ന പോളിംഗ് ശതമാനം അനുകൂലമാകും എന്നും ശശി തരൂര്‍ വ്യക്തമാക്കി .77.68 ശതമാനം പേരാണ് വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരിക്കുന്നത് .കണ്ണൂര്‍ മണ്ഡലത്തിലായിരുന്നു ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം (82.27) .തിരുവനന്തപുരത്തായിരുന്നു കുറഞ്ഞ പോളിംഗ് ശതമാനം (73.38).
