തിരുവനന്തപുരം: കണ്ണൂര്‍-അബുദാബി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് യന്ത്രത്തകരാര്‍. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി. തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. അതേസമയം, യന്ത്രത്തകരാര്‍ വ്യക്തമായിട്ടും വിമാനം പറത്തിയതില്‍ ഗുരുതര ആരോപണമാണ് യാത്രക്കാര്‍ ഉന്നയിക്കുന്നത്. നേരത്തെ, യന്ത്രത്തകരാര്‍ മൂലം ഇതേ വിമാനത്തിന്റെ ഷാര്‍ജ സര്‍വീസ് ഒഴിവാക്കിയിരുന്നു.
