സുരേന്ദ്രന് നാലുലക്ഷം വോട്ടുകിട്ടും; കാഞ്ഞിരപ്പളളി, കോന്നി മണ്ഡലങ്ങളില്‍ മുന്നിലെത്തുമെന്ന് ആര്‍എസ്‌എസ് വിലയിരുത്തല്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നര മുതല്‍ നാല്് ലക്ഷം വരെ വോട്ടുകള്‍ നേടിയേക്കുമെന്ന് ആര്‍എസ്‌എസ് വിലയിരുത്തല്‍.സ്വീകരണകേന്ദ്രങ്ങളിലെ വലിയ ജനപങ്കാളിത്തവും ഹിന്ദുഭൂരിപക്ഷ മേഖലകളില്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നതും വിജയസാധ്യതയായി കണക്കാക്കുന്നു.

കാഞ്ഞിരപ്പളളി, കോന്നി, അടൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ മുന്നിലെത്തിയേക്കും. ആറന്മുളയില്‍ മൂന്നുമുന്നണികള്‍ക്കും ഏകദേശം തുല്യനിലയില്‍ വോട്ടുകള്‍ ലഭിക്കും. പി സി ജോര്‍ജിന്റെ പിന്തുണയുളള പൂഞ്ഞാറിലും അരലക്ഷത്തിലധികം വോട്ടുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷ.ഹൈന്ദവ ധ്രൂവീകരണം നടന്നുവെന്ന് കരുതുന്ന കാഞ്ഞിരപ്പളളി, അടൂര്‍, കോന്നി, ആറന്മുള മണ്ഡലങ്ങളില്‍ 2014നെക്കാള്‍ ആറ് മുതല്‍ പന്ത്രണ്ട് ശതമാനം വരെ വോട്ടുവര്‍ധനയുണ്ടായതാണണ് പ്രതീക്ഷ നല്‍കുന്നത്. ഈ മണ്ഡലങ്ങളില്‍ ബിഡിജെഎസിന്റെ സ്വാധീനവും സഹായകമായി.

Leave a Reply

Your email address will not be published. Required fields are marked *