മലപ്പുറം: മലപ്പുറം പാണ്ടിക്കാട് എ ആര് ക്യാമ്ബില്‍ മൂന്ന് പേര്‍ക്ക് കൂടി എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞെത്തിയവര്‍ക്കാണ് പനി ബാധിച്ചത്. എച്ച് 1 എന്‍ 1 ബാധിച്ച് ഇതുവരെ ഒമ്ബത് പേരാണ് മരിച്ചത്.
ക്യാമ്ബിലെ നൂറോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് എച്ച് 1 എന്‍ 1 ആണെന്ന് കണ്ടെത്തിയത്. പത്ത് പേരുടെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് ആറ് പേരില്‍ എച്ച് 1 എന്‍ 1 കണ്ടെത്തിയത്.
