താന്‍ എന്തിന് മോദിയുടെ കോള്‍ എടുക്കണം; കാലാവധി തീര്‍ന്ന പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല; മമത

ന്യൂഡെല്‍ഹി: താന്‍ എന്തിന് മോദിയുടെ കോള്‍ എടുക്കണം, കാലാവധി തീര്‍ന്ന പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മോദിക്ക് മറുപടിയുമായി മമത ബാനര്‍ജി. ഫോനി ചുഴലിക്കാറ്റില്‍ സംസ്ഥാനത്തെ നാശനഷ്ടങ്ങള്‍ ചോദിച്ചറിയാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല എന്ന നരേന്ദ്രമോദിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് മമത ബാനര്‍ജി ഇങ്ങനെ പറഞ്ഞത്. താന്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയുടെ തിരക്കിലായിരുന്നു എന്നായിരുന്നു മമത മുമ്ബ് നല്‍കിയ മറുപടി. ഈ പ്രതികരണം വലിയ ചര്‍ച്ചയാതിനാലാണ് വീണ്ടും മോദിക്കെതിരെ മമത രംഗത്തുവന്നത്.

ഫോനി ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും ഫോനി ചുഴലിക്കാറ്റില്‍ സംസ്ഥാനത്തെ നാശനഷ്ടങ്ങള്‍ ചോദിച്ചറിയാന്‍ താന്‍ രണ്ട് തവണ വിളിച്ചിരുന്നുവെന്നും അവര്‍ തിരിച്ച്‌ വിളിക്കുമെന്ന് കരുതി കാത്തു നിന്നിരുന്നുവെന്നുമാണ് നരേന്ദ്ര മോദി കഴിഞ്ഞദിവസം പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *