വീണാജോര്‍ജിനും രാജാജിക്കും വോട്ടുചെയ്യണമെന്ന് ഓര്‍ത്തഡോക്സ് സഭയുടെ വീഡിയോ ചട്ടലഘനമോ?​ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി

ഇടത് സ്ഥാനാര്‍ത്ഥികളായ വീണാ ജോര്‍ജിനും രാജാജി മാത്യു തോമസിനും വോട്ടുചെയ്യണമെന്ന ഓ‌ര്‍ത്തഡോക്സ് സഭയുടെ വീ‌ഡിയോ സന്ദേശത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. ഇടതുസ്ഥാനാര്‍ത്ഥികള്‍ക്ക് ഓ‍ര്‍ത്തഡോക്സ് സഭ പരസ്യപിന്തുണ പ്രഖ്യാപിച്ച സംഭവത്തിലാണ് തിര‍ഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

പത്തനംതിട്ട , തൃശ്ശൂര്‍ ജില്ലാ കളക്ടര്‍മാരോടാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിശദീകരണം തേടിയത്. മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന പരാതിയിലാണ് നടപടി. എന്നാല്‍ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് തൃശ്ശൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്.

പത്തനംതിട്ട ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കൂടെ കിട്ടിയ ശേഷമായിരിക്കും പരാതിയില്‍ മുഖ്യ തിര‌ഞ്ഞടുപ്പ് ഓഫീസറുടെ അന്തിമ തീരുമാനം ഉണ്ടാകുക. ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *