ട്വി​റ്റ​റി​ല്‍ ബി​ജെ​പി അ​തി​വേ​ഗം ബ​ഹു​ദൂ​രം മു​ന്നി​ല്‍; 110 ല​ക്ഷം ഫോ​ളോ​വേ​ഴ്സ് പി​ന്നി​ട്ടു

ന്യൂ​ഡ​ല്‍​ഹി: ട്വി​റ്റ​റി​ല്‍ 110 ല​ക്ഷം ഫോ​ളോ​വേ​ഴ്സ് പി​ന്നി​ട്ട് ബി​ജെ​പി. ഐ​ടി സെ​ല്‍ മേ​ധാ​വി അ​മി​ത് മാ​ള​വ്യ​യാ​ണ് ശ​നി​യാ​ഴ്ച ഇ​ക്കാ​ര്യം ട്വി​റ്റ​ര്‍ ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ കോ​ണ്‍​ഗ്ര​സി​നേ​ക്കാ​ള്‍ ഫോ​ളോ​വേ​ഴ്സി​ല്‍ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണു ബി​ജെ​പി. 51.4 ല​ക്ഷം ഫോ​ളോ​വേ​ഴ്സ് മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​നു ട്വി​റ്റ​റി​ലു​ള്ള​ത്. 

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ പി​ന്തു​ട​രു​ന്ന ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍. 4.7 കോ​ടി ആ​ളു​ക​ളാ​ണ് മോ​ദി​യെ ട്വി​റ്റ​റി​ല്‍ പി​ന്തു​ട​രു​ന്ന​ത്. 

ഏ​റ്റ​വും കൂ​ടു​ത​ല്‍ പി​ന്തു​ട​ര്‍​ച്ച​ക്കാ​രു​ള്ള ലോ​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ളി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് മോ​ദി. യു​എ​സ് മു​ന്‍ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ (10.6 കോ​ടി), യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് (6.02 കോ​ടി) എ​ന്നി​വ​രാ​ണ് ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ല്‍. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് 94 ല​ക്ഷം ഫോ​ളോ​വേ​ഴ്സാ​ണ് ട്വി​റ്റ​റി​ലു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *