തിരുവനന്തപുരം: ദുബായ് പൊലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം കണ്ടു പഠിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പാലക്കാട് കെ.എ.പി II ബറ്റാലിയന്‍ കമന്‍ഡാന്റ് ദേബേഷ് കുമാര്‍ ബെഹ്‌റയ്‌ക്കൊപ്പമാണ് ഡി.ജി.പിയുടെ ദുബായ് യാത്ര.
ദുബായില്‍ പൂര്‍ണമായും യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷന്റെ സാങ്കേതിക വിദ്യ മനസിലാക്കുന്നതിനാണ് യാത്രയുടെ ലക്ഷ്യം. മേയ് 18 മുതല്‍ 20 വരെയാണു യാത്ര. മാര്‍ച്ച് 19 മുതല്‍ 21 വരെയായിരുന്നു യാത്രയ്ക്കായി നേരത്തേ തീരുമാനിച്ച ദിവസങ്ങള്‍. എന്നാല്‍ പൊതു തിരഞ്ഞെടുപ്പ് കാരണം മാറ്റിവയ്‌ക്കുകയായിരുന്നു.
