മണ്‍സൂണ്‍പൂര്‍വ ശുചീകരണം നടക്കുമ്ബോഴും റെയില്‍വേ സ്റ്റേഷന്‍ വളപ്പിലെ മാലിന്യം ചീഞ്ഞളിഞ്ഞ്

പട്ടാമ്പി: നഗരത്തില്‍ മണ്‍സൂണ്‍പൂര്‍വ ശുചീകരണം ഊര്‍ജിതമാകുമ്ബോഴും റെയില്‍വേ സ്റ്റേഷന്‍ വളപ്പിലെ മാലിന്യംനീക്കല്‍ നടക്കുന്നില്ല. മഴയ്ക്കുമുമ്ബ് മാലിന്യം നീക്കിയില്ലെങ്കില്‍ ചീഞ്ഞളിഞ്ഞ് പകര്‍ച്ചവ്യാധികള്‍ക്കിടവരുത്തുമെന്ന ഭീതിയുമുണ്ട്. നിലവില്‍ നഗരത്തിലെ വിവിധയിടങ്ങളിലെ മാലിന്യംനീക്കല്‍ നടന്നുവരികയാണ്.

ശുചീകരണത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരം, പമ്ബ് ഹൗസ് ഭാഗങ്ങള്‍, താലൂക്കാശുപത്രി പരിസരം, ബ്ലോക്ക് ഓഫീസ് പരിസരം, പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളില്‍ ഇതിനോടകം ശുചീകരണം നടത്തിയിട്ടുണ്ടെന്ന് പട്ടാമ്ബി നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *