മാനന്തവാടി: എടവക ഗ്രാമപ്പഞ്ചായത്തിലെ പാണ്ടിക്കടവ് മത്സ്യമാര്‍ക്കറ്റിലും, കോഴിക്കടകളിലും പഞ്ചയാത്ത് അധികൃതരും, ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യങ്ങള്‍ പിടികൂടി നശിപ്പിച്ചു . ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ബര്‍ക്കത്ത് ചിക്കന്‍സ്റ്റാള്‍ അടക്കാനും ഉത്തരവിട്ടു . ബര്‍ക്കത്ത് ചിക്കന്‍സ്റ്റാളില്‍ പ്രവര്‍ത്തിച്ച മീന്‍കടയില്‍നിന്നാണ് പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തത് . വൃത്തിഹീനമായ സാഹചര്യത്തില്‍ കച്ചവടം നടത്തിയതിനും ലൈസന്‍സ് പുതുക്കാതെ കടപ്രവര്‍ത്തിപ്പിച്ചതിനും ഇവര്‍ക്കെതിരെ പിഴ ചുമത്തി.
