എളമരത്ത് കാട്ടുപന്നിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തി

മാവൂര്‍: എളമരം തിരുത്യാട്ടുമ്മല്‍ പുതിയോത്ത് പറമ്ബില്‍ വെടിയേറ്റ കാട്ടുപന്നിയെ അവശനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പതിനൊന്നു മണിയോടെയാണ് സംഭവം നാട്ടുകാര്‍ കാണുന്നത് . തുടര്‍ന്ന് വിവരം വനം വകുപ്പുദ്യോഗസ്ഥരെ അറിയിച്ചു . ഏതാനും മണിക്കുറുകള്‍ക്കകം പന്നിയെ സ്ഥലത്ത് നിന്ന് കാണാതായി. തൊട്ടടുത്തകരിമല കാട്ടില്‍ നിന്നുമിറങ്ങിയ പന്നിയാവമെന്നാണ് അധികൃതരുടെ നിഗമനം . കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത്‌മൂലം ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ് പ്രദേശവാസികള്‍ .

Leave a Reply

Your email address will not be published. Required fields are marked *