ട്യൂഷന്‍ ക്ലാസിന് പോയ ഒമ്ബത് വയസ്സുകാരിയെ പീഡിപ്പിച്ചു; പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് സി പി എം.നേതാക്കള്‍

ആലപ്പുഴ : ട്യൂഷന്‍ ക്ലാസിന് പോയ ഒമ്ബത് വയസ്സുകാരിയെ പീഡിപ്പിച്ചു. പ്രതി തൃക്കുന്നപുഴ സ്വദേശി പ്രസാദ് ഒളിവിലാണ്. പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. ആലപ്പുഴ തൃക്കുന്നപുഴയിലാണ് സംഭവം നടന്നത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവീകത കണ്ട അധ്യാപിക കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനവിവരം പുറത്തുപറയുന്നത്.

തുടര്‍ന്ന് അധ്യപിക വിവരം രക്ഷകര്‍ത്താക്കളെ അറിയിക്കുകയായിരുന്നു.കുട്ടിയുടെ ഭാവിയോര്‍ത്ത് ആദ്യം പരാതി നല്‍കാന്‍ മാതാപിതാക്കള്‍ മടികാണിച്ചു. എന്നാല്‍ ഈ വേളയില്‍ ,കുട്ടിയെ ഉപദ്രവിച്ച പ്രസാദിന്റെ ഭാര്യയും തൃക്കുന്നപ്പുഴയിലെ ഡി.എസ് അംഗവുമായ സി.പി.എം വനിത നേതാവ് പ്രവര്‍ത്തകരുമായെത്തി കുട്ടിയേയും മാതാവിനെയും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ ശേഷം സി പി എം.നേതാക്കള്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും കുട്ടിയുടെ അമ്മ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *