വയനാട്ടില്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയത് അയല്‍പക്കക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന്

വയനാട്: വയനാട്ടില്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയത് അയല്‍പക്കക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന്!. പുല്‍പ്പള്ളി കാട്ടു മാക്കില്‍ (കാപ്പി സെറ്റ്) പത്മനാഭന്റെ (വല്യുമ്മണി) മകന്‍ നിധിന്‍ (വര്‍ക്കി)യാണ് വെടിയേറ്റു മരിച്ചത്. നിധിന്റെ അയല്‍വാസിയായ ചാര്‍ളിയാണ് നാടന്‍ തൊക്ക് ഉപയോഗിച്ച് വെടിവെച്ചത്. നിധിന്റെ കൊച്ചച്ചന്‍ കിഷോറിനും വെടിയേറ്റിരുന്നു. സംഭവത്തിനു ശേഷം വെടിവെച്ച ശേഷം കാട്ടിലേക്ക് കടന്ന ഇയാള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്നലെ രാത്രി 9.45 ഓടു കൂടിയായിരുന്നു സംഭവം. കൂടപ്പലം സ്വദേശിയായ നിധിന്‍ കൂത്താട്ടുകുളം യൂണിറ്റ് സെക്രട്ടറി പ്രശാന്ത് വേലിക്കകത്തിന്റെ അമ്മാവന്റെ മകന്‍ ആണ്.

Leave a Reply

Your email address will not be published. Required fields are marked *