പിണറായിയുടെ പെരുമാറ്റം തെരഞ്ഞടുപ്പില്‍ തിരിച്ചടിയായി;കാനത്തിന്റെ നാവ് കെട്ടിയിട്ട അവസ്ഥയില്‍;വിമര്‍ശനവുമായി സിപിഐ

മലപ്പുറം: ലോക്സഭാ തെരഞ്ഞടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഐ മലപ്പുറം ജില്ലാ കൗണ്‍സിലില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കുമെതിരെ രൂക്ഷവിമര്‍ശനം. നാട്ടിലെ ചെറിയ സമുദായത്തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ആര്‍ഡിഒമാര്‍ കാണിക്കുന്ന അവധാനതപോലും ശബരിമല പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടിയില്ലെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി.

ഇടതുപക്ഷത്തിന്റെ ഐക്കണ്‍ ആകേണ്ട പിണറായിയുടെ പെരുമാറ്റം തെരഞ്ഞടുപ്പില്‍ തിരിച്ചടിയായി. കാനം രാജേന്ദ്രന്‍ തുടക്കത്തില്‍ ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തിയായിരുന്നെങ്കിലും പിന്നീട് നാവ് കെട്ടിയിട്ട അവസ്ഥയിലായെന്നായിരുന്നു വിമര്‍ശനം

Leave a Reply

Your email address will not be published. Required fields are marked *