മ​ന്ത്രി​യാ​ക്കാ​ത്ത​തി​ല്‍ വി​ഷ​മം ഇ​ല്ല; ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ല്‍ ഈ ​വ​ള​ര്‍​ച്ച പോ​രെ​ന്ന് ക​ണ്ണ​ന്താ​നം

കൊ​ച്ചി: കേ​ന്ദ്ര​മ​ന്ത്രി​യാ​ക്കാ​ത്ത​തി​ല്‍ വി​ഷ​മം ഇ​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ് അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം. മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ ന​ല്ല​ത് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞു. എം​പി​യെ​ന്ന നി​ല​യി​ല്‍ ചെ​യ്യാ​നു​ള്ള കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​മെ​ന്നും ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു.

ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ല്‍ ഈ ​വ​ള​ര്‍​ച്ച പോ​രെ​ന്നും ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു. ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലു​മു​ണ്ടാ​യ വ​ള​ര്‍​ച്ച കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യി​ല്ല. കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ വ​ള​ര്‍​ച്ച വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേ​ന്ദ്ര​മ​ന്ത്രി സ​ഭ​യി​ല്‍ കേ​ര​ള​ത്തി​ന് പ്രാ​തി​നി​ധ്യ​മു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്ന​പ്പോ​ള്‍ ക​ണ്ണ​ന്താ​ന​ത്തെ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ണ്ണ​ന്താ​ന​ത്തെ പ​രി​ഗ​ണി​ക്കാ​തെ വി.​മു​ര​ളീ​ധ​ര​നെ മ​ന്ത്രി​യാ​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *