കോഴിക്കോട്: കൊയിലാണ്ടി കീഴ്പ്പയ്യൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥികളില്‍ അഞ്ചുപേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാല്‍പത്തിനാല് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഉച്ചഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റെന്നായിരുന്നു ആദ്യ നിഗമനം എങ്കിലും വെള്ളത്തില്‍ കണ്ടെത്തിയ കോളിഫോം ബാക്ടീരിയ ആകാം വിഷബാധയ്ക്ക് കാരണമെന്ന അനുമാനത്തിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ഇപ്പോഴുള്ളത്.
