കരിപ്പൂരില്‍ ലാന്റിങിനിടെ വിമാനം റണ്‍വെയില്‍ ഉരസി; ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റിങിനിടെ വിമാനം റണ്‍വെയില്‍ ഉരസി. ദുരന്തം വഴിമാറിയത് തലനാരിഴക്ക്.സൗദിയില്‍ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പുറക് വശമാണ് ലാന്റിങിനിടെ റണ്‍വെയില്‍ ഉരസിയത്. 180 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

വിമാനത്തിന് കേടുപാടുകളുണ്ടെന്നാണ് വിവരം. സാങ്കേതിക വിദഗ്ധരെത്തി പരിശോധിച്ച ശേഷം മാത്രമെ യാത്ര തുടരാനാകു എന്നും അധികൃതര്‍ അറിയിച്ചു. തിരിച്ചുള്ള വിമാനത്തിന് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *