തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കാന്പസില്‍ ഇരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. അടിപിടിക്കിടെ ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടു ദിവസം മുന്‍പ് കോളജില്‍ ഇരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് ഇന്നുമുണ്ടായിരിക്കുന്നത്.
