ലോക ഹോമിയോപ്പതിദിനം

മലപ്പുറം : ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ.സാമുവല്‍ ഹാനിമാന്റെ ജന്മദിനമായ ഏപ്രില്‍ 10 ലോകഹോമിയോപ്പതി ദിനമായി ആചരിച്ചു. ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും മലപ്പുറം ജില്ലാ സഹകരണ ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഡോ.ഹാനിമാന്‍ അനുസ്മരണം നടത്തി. മലപ്പുറം നഗരസഭാ പ്രതിപക്ഷ നേതാവ് ശ്രീ.സഹദേവന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി) ഡോ.ഇ.എന്‍.ദേവദാസ് ഡോ.ഹാനിമാന്‍ അനുസ്മരണപ്രഭാഷണം നടത്തി. ഐ.എച്ച്.കെ. മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ.ജാഫര്‍, സെക്രട്ടറി ഡോ.ബൈജു, ജില്ലാ സഹകരണ ഹോമിയോ ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ ശ്രീ.കെ.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, ശ്രീ.ശ്രീധരന്‍, ശ്രീ.രാമചന്ദ്രന്‍, ശ്രീമതി.ശാന്തമ്മ, ഡോ.ബിന്ദു രാജന്‍ എന്നിവരും ഡോക്ടര്‍മ്മാരായ വിനോദ് വള്ളത്തോള്‍, ശിവശങ്കരന്‍, പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് ഡോ.സാമുവല്‍ ഹാനിമാന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും പൊതുജനങ്ങള്‍ക്ക് ഹോമിയോപ്പതിയുടെ ചരിത്രവും തത്വങ്ങളും സാദ്ധ്യതകളും പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ പ്രദര്‍ശ്ശനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *