മ​ഴ​പ്പേ​ടി മാ​റാ​തെ റാ​ന്നി: പമ്ബയില്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു

റാ​ന്നി: പ​മ്ബാന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ര്‍​ന്ന​തോ​ടെ പ്ര​ള​യ ഭീ​തി​യി​ല്‍ പ​ത്ത​നം​തി​ട്ട ജില്ലയിലെ റാ​ന്നി നി​വാ​സി​ക​ള്‍. ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് പ​മ്ബ​യും കൈ​വ​ഴി​യാ​യ വ​ലി​യതോ​ടും നി​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ല്‍ റാ​ന്നി​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴും മ​ഴ തു​ട​രു​ക​യാ​ണ്. 

ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ല്‍ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ല്‍​കിയിട്ടുണ്ട്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് 14ന് ​രാ​ത്രി​യി​ലാ​ണ് റാ​ന്നി ടൗ​ണ്‍ വെ​ള്ള​ത്തി​ലാ​യ​ത്. നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളും അന്ന് വെള്ളത്തില്‍ മുങ്ങിയിരുന്നു. സമാനസ്ഥിതി വീണ്ടുമുണ്ടാകുമോ എന്ന ഭീതിയിലാണ് പ്രദേശവാസികള്‍.

Leave a Reply

Your email address will not be published. Required fields are marked *