കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഓഗസ്റ്റ് മാസത്തില്‍ ആദ്യമായാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. ചൊവ്വാഴ്ച മാത്രം പവന് 320 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് മാസം മാത്രം പവന് 2,120 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് നേരിയ വിലയിടിവുണ്ടായത്.
27,680 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 3,460 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രൂപയുടെ മൂല്യത്തിലുണ്ടായ കനത്ത ഇടിവാണ് സ്വര്‍ണ വില കുതിച്ചുയരാന്‍ കാരണമായത്.
