ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടവര്‍ പത്തൊന്‍പത് കാരിയെ നിരവധി തവണ പീഡിപ്പിച്ചു, സംഘത്തില്‍ സ്ത്രീകളും

മാള : അഷ്ടമിച്ചിറയില്‍ ഫേസ് ബുക്ക് മുഖേന പരിചയപ്പെട്ടവര്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പത്തൊന്‍പതുകാരിയുടെ പരാതി. സംഘത്തില്‍ സ്ത്രീകളും ഉള്ളതായാണ് സൂചന. അങ്കമാലി, ചാലക്കുടി, പെരിന്തല്‍മണ്ണ, ഇരിങ്ങാലക്കുട തുടങ്ങിയ പല സ്ഥലങ്ങളിലും ഈ സംഘം കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നല്‍കിയത്. കഴിഞ്ഞ ദിവസം ഈ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയിലിരിക്കെ മാള പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. വീട്ടില്‍ നിന്ന് പുറത്തുപോയതിനെ ചൊല്ലി അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് അമിതമായി ഗുളിക കഴിച്ച്‌ കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാള സി.ഐ സജിന്‍ ശശിയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *