പാലാ ഉപതെരഞ്ഞെടുപ്പ്; അങ്കത്തട്ടിലേയ്ക്ക് ഇറങ്ങാന്‍ ഒരുങ്ങി മാണി സി കാപ്പന്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന് ചൂടേറി തുടങ്ങി. ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പാന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പത്തരയോടെ പ്രവിത്താനത്ത് ളാലം ബ്ലോക്ക് ഓഫീസില്‍ എത്തിയാകും മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിക്കുക.

സിപിഎം ജില്ല സെക്രെട്ടറി വിഎന്‍ വാസവന്‍ അടക്കമുള്ള ജില്ലയിലെ എല്‍ഡിഎഫ് നേതാക്കള്‍ പത്രിക സമര്‍പ്പണത്തിന് എത്തും. വരുന്ന ബുധനാഴ്ച്ച പാലായില്‍ നടക്കുന്ന എല്‍ഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പിന്റെ ചൂട് അടുത്തതോടെ പാലായില്‍ മാണി സി കാപ്പന്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. കവലകള്‍ കേന്ദ്രീകരിച്ചാണ് മാണി സി കാപ്പന്‍ വോട്ട് ചോദിച്ച്‌ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *