ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്ബാകെ കീഴടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.ചിദംബരം നല്‍കിയ ഹരജി തള്ളി. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ഹരജി തള്ളിയത്. നിലവില്‍ സി.ബി.ഐ കേസില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ചിദംബരം.
കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. അഴിമതി കേസാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിദംബരത്തിന്‍െറ അറസ്റ്റ് ഒഴിവാക്കാനാകാത്തതാണെന്നും ആവശ്യമായ സമയത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ചിദംബരം ഉള്ളതെന്നും നിലവില്‍ അദ്ദേഹം തെളിവ് നശിപ്പിക്കാന്‍ സാധ്യതയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും നിലപാട് വ്യക്തമാക്കിയിരുന്നു.
