പാലാ: ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തനിക്ക് പിന്തുണ നല്‍കിയത് ഇരട്ടി ഊര്‍ജമായെന്ന് പാലായിലെ ഇടത് സ്ഥാനാര്‍ഥി മാണി സി. കാപ്പന്.
വെള്ളാപ്പള്ളിയുടെ കൂടി പിന്തുണ ഉറപ്പായതോടെ ഇടതു മുന്നണിയുടെ ആത്മവിശ്വാസം വര്‍ധിച്ചു. പാലായിലെ സാമുദായിക ഘടകങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമാണെന്നും വിജയം ഉറപ്പാണെന്നും മാണി സി. കാപ്പന് പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനാണ് പിന്തുണയെന്നും സമുദായ അംഗങ്ങള്‍ക്കിടയില്‍ കാപ്പന് അനുകൂലമായ തരംഗമാണെന്നുമായിരുന്നു വെള്ളാപ്പള്ളി നേരത്തെ പ്രതികരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് ജനകീയ മുഖമില്ലെന്ന് വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
