സൗദിയില്‍ അരാംകോ എണ്ണ ഫാക്ടറികളില്‍ ഡ്രോണ്‍ ആക്രമണം; വന്‍ അഗ്നിബാധ

ജിദ്ദ: സൗദി അറേബ്യയിലെ രണ്ട്അരാംകോ എണ്ണ ഫാക്ടറികളില്‍ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍വന്‍ അഗ്നിബാധ ഉണ്ടായി. അഗ്നിബാധ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു.

അബ്ഖൈക്കിലെ അരാംകോ പ്ലാന്‍റിലേക്കും ഖുറൈസിലെ എണ്ണപ്പാടത്തേക്കുമാണ് ശനിയാഴ്ച പുലര്‍ച്ചെ നാലോടെ ആക്രമണമുണ്ടായത്. ഡ്രോണ്‍ ആക്രമണമാണെന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.

നേരത്തെ അരാംകോ ഏണ്ണപ്പാടങ്ങള്‍ക്ക് നേരെ ഹൂതി ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഇൗ ആക്രമണത്തിണന് പിന്നില്‍ ഹൂതികളാണോ എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *