യു‍ഡിഎഫിലെ വിള്ളല്‍ മുതലെടുക്കാമെന്ന വ്യാമോഹം സിപിഎമ്മിന് വേണ്ട; ഉമ്മന്‍ ചാണ്ടി

 ഭരണ നേട്ടം കൊണ്ട് പാലായില്‍ ജയിക്കാമെന്ന വിശ്വാസം ഇടതുമുന്നണിക്ക് ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിണറായിക്ക് അവകാശപ്പെടാന്‍ നേട്ടങ്ങളില്ലെന്നും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂന്നിലൊന്ന് പോലും ആയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പാലായില്‍ പറഞ്ഞു.

വിശ്വാസികളെ വഞ്ചിച്ച സര്‍ക്കാരാണിതെന്ന് ആരോപിച്ച ഉമ്മന്‍ ചാണ്ടി പിണറായി വിജയന് ഉദ്ദേശ ശുദ്ധിയില്ലെന്നും ആരോപിച്ചു. യു‍ഡിഎഫിലെ വിള്ളല്‍ മുതലെടുക്കാമെന്ന വ്യാമോഹം സിപിഎമ്മിന് വേണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *