ജാക്ക് മാ ആലിബാബയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു

ഇ-കൊമേഴ്‌സ് രംഗത്തെ ചൈനീസ് അതികായരായ അലിബാബയുടെ സഹസ്ഥാപകനും ഉടമയുമായ ജാക്ക് മാ പടിയിറങ്ങി. ജാക്ക് മാ വിരമിക്കല്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ്. 1999ല്‍ അലിബാബ സ്ഥാപിക്കുന്നതിനു മുന്‍പ് ഇംഗ്ലീഷ് അധ്യാപകനായിരുന്നു മാ. തന്റെ 55ാം വയസ്സിലാണ് മാ വിരമിച്ചത്. അസൂയാവഹമായ നേട്ടങ്ങളാണ് അലിബാബയും മായും എത്തിപ്പിടിച്ചത്. 2018ലെ കണക്കുകള്‍ പ്രകാരം 420.8 ബില്യണ്‍ ഡോളറാണ് കമ്ബനിയുടെ ആസ്തി.

ആലിബാബ ആരംഭിക്കുന്നതിനായി നിരവധി കടമ്ബകളാണ് ഇദ്ദേഹം കടന്നത്. സുഹൃത്തുക്കളില്‍ നിന്നും കടമായി വാങ്ങിയ 60,000 ഡോളര്‍ ഉപയോഗിച്ചാണ് മാ ആലിബാബ തുടങ്ങിയത്. ഹാങ്ഷുവിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിലിരുന്നായിരുന്നു അലിബാബയുടെ ആദ്യ പ്രവര്‍ത്തനങ്ങള്‍ മാ നീക്കിയിരുന്നത്. മായുടെ ആകെയുള്ള ആസ്തി 36.6 ബില്യണ്‍ ഡോളറാണ്. അധികാരക്കൈമാറ്റം ഒരു വര്‍ഷം മുന്‍പേ ആരംഭിച്ചിരുന്നു.

വിദ്യാഭ്യാസരംഗത്തു കൂടുതല്‍ സേവനം ചെയ്യുന്നതിനു വേണ്ടിയാണ് ജാക്ക് മാ ആലിബാബ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. ജാക്ക് മാ അധ്യക്ഷസ്ഥാനം ഒഴിയുമ്ബോള്‍ അത് ആലിബാബ ഓഹരികളെയും കമ്ബനിയുടെ മുന്നോട്ടുള്ള പ്രയാണത്തെയും ഒട്ടും ബാധിക്കാതിരിക്കാന്‍ വലിയ മുന്‍കരുതലുകളാണ് സ്വീകരിച്ചിരുന്നത്. തന്റെ വിരമിക്കലിനെ ഒരു യുഗത്തിന്റെ തുടക്കമായാണ് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍പ് മാ വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *