ദേശീയത ആയുധമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു രാജ്യം ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്ന ആശയത്തിനായാണ് ബി.ജെ.പി പോരാടിയതെന്ന് കശ്മീര്‍ വിഷയം സൂചിപ്പിച്ച് അമിത് ഷാ പറഞ്ഞു.
മഹാരാഷ്ട്ര സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേശ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വേണ്ടിയാണ് കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന വകുപ്പ് ബി.ജെ.പി സര്‍ക്കാര്‍ റദ്ദ് ചെയ്തത്.
എന്നാല്‍ ഇതിനെ എതിര്‍ത്ത കോണ്‍ഗ്രസ് വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് എല്ലാ ഇന്ത്യക്കാരും പറഞ്ഞുകൊണ്ടിരുന്നു..
കാരണം അനുച്ഛേദം 370 കശ്മീരിന് ഒരു തടസ്സമായിരുന്നു. എന്നാലിപ്പോള്‍ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് തനിക്ക് അഭിമാനത്തോടെ പറയാനാകും. കാരണം ഇനി ഇവിടെ 370, 35 എ എന്നീ അനുച്ഛേദങ്ങള്‍ ഇല്ല അമിത് ഷാ വ്യക്തമാക്കി.
