മദ്യലഹരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത നാടോടി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദിയന്‍കുളങ്ങര സ്വദേശിയാണ് അറസ്റ്റിലായത്. റോഡരികില്‍ പ്ളാസ്റ്റര്‍ ഓഫ് പാരിസില്‍ നിര്‍മ്മിച്ച പ്രതിമകള്‍ വില്‍ക്കുന്ന സംഘത്തിലെ പെണ്‍കുട്ടിയെയാണ് ഇയാള്‍ കടന്നുപിടിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.

പെയിന്റിംഗ് തൊഴിലാളിയായ ഇയാള്‍ മദ്യലഹരിയില്‍ അതുവഴി വരുമ്ബോഴാണ് പ്രതിമ വില്‍പ്പന നടത്തുന്ന പെണ്‍കുട്ടിയെ കണ്ടത്. സമീപമെത്തി പ്രതിമയ്ക്കായി വിലപേശല്‍ നടത്തുന്നതിനിടെ ഇവരെ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ രക്ഷപ്പെട്ട ഇയാളെ ഒപ്പമുണ്ടായിരുന്നവര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *