ഉത്സവ മാസമായ ഒക്ടോബറില്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് എട്ട് ദിവസമാണ് അവധി. ഒക്ടോബര്‍ രണ്ടിലെ ഗാന്ധി ജയന്തി അവധി കഴിഞ്ഞതിനാല്‍ ഇനി ഏഴു ദിവസം ബാങ്കുകള്‍ തുറക്കില്ല. ശനിയാഴ്ചകളും ഞായറാഴ്ചകളും ഉള്‍പ്പടെയാണിത്.
അതിനാല്‍ എടിഎമ്മുകളില്‍ പണലഭ്യത കുറയാന്‍ സാധ്യത കണക്കാക്കി നേരത്തെതന്നെ കീശയില്‍ കാശുറപ്പാക്കുന്നത്നല്ലതാണ്.
ഏതൊക്കെ ദിവസമാണ് ബാങ്കുകള്‍ക്ക് അവധിയെന്ന് നോക്കാം
ഞായാറാഴ്ചയായതിനാല്‍ ഒക്ടോബര്‍ ആറിന് ബാങ്കുകള്‍ തുറക്കില്ല. ദസറ പ്രമാണിച്ച് എട്ടിന് അവധിയാണ്. 12ാം തിയതി രണ്ടാം ശനിയാഴ്ചയുമാണ്. തുടര്‍ന്നുവരുന്ന ഒക്ടോബര്‍ 13നും 20നും ഞായറാഴ്ചയാണ്. 26ന് നാലാം ശനിയാഴ്ചയുമാണ്. ഒക്ടോബര്‍ 27നാകട്ടെ ദീപാവലിയും.
ദുര്‍ഗാപൂജയോടനുബന്ധിച്ച് ബംഗാളില്‍ ഒക്ടോബര്‍ അഞ്ചുമുതല്‍ എട്ടുവരെ എസ്ബിഐ പ്രവര്‍ത്തിക്കില്ല. ആയുധപൂജയുടെ ഭാഗമായി തമിഴ്‌നാട്ടില്‍ ഒക്ടോബര്‍ ഏഴിനും ബാങ്ക് പ്രവര്‍ത്തിക്കില്ല.
ദീപാവലിയോടനുബന്ധിച്ച് ഒക്ടോബര്‍ 28നും 29നും ചില ബാങ്കുകള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
2-ഗാന്ധിജയന്തി
6-ഞായറാഴ്ച
12-രണ്ടാം ശനിയാഴ്ച
13-ഞായറാഴ്ച
20-ഞായറാഴ്ച
26-നാലാം ശനി
27-ഞായറാഴ്ച, ദീപാവലി.
