കശ്മീരില്‍ നാല് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍ : തീവ്രവാദികള്‍ എത്തുമെന്നും ഭീകരാക്രമണം ഉണ്ടാകുമെന്നുമുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് കര്‍ശന പരിശോധന നടക്കുന്നതിനിടെ ജമ്മുകശ്മീരില്‍ നാല് ഭീകരര്‍ പിടിയില്‍. ഫാറൂഖ് ഭട്ട്, മന്‍സൂര്‍ ഗാനി, നൂര്‍ മുഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായത്. ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധമുള്ള ഇവരെ കിഷ്ത്‌വാര്‍ ജില്ലയില്‍ നിന്നുമാണ് പിടികൂടിയത്. ഇതോടെ എന്‍ഐഎ കിഷ്ത്‌വാറില്‍ നിന്ന് പിടിയിലായവരുടെ എണ്ണം 16 ആയി.

കിഷ്ത്‌വാര്‍, ദോഡ ജില്ലകളില്‍ മുന്‍പുണ്ടായിരുന്ന സ്വാധീനം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ഹിസ്ബുള്‍. തീവ്രവാദ മുക്തമെന്ന് പ്രഖ്യാപിക്കപ്പെട്ട് 10 വര്‍ഷത്തോളം പിന്നിട്ടപ്പോഴാണ് കിഷ്ത്‌വാറില്‍ വീണ്ടും ഭീകരര്‍ പിടിമുറുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *