അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ മയക്കുമരുന്ന് കടത്താന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ രണ്ട് കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് പേരെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശികളാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായതത്.

മെത്താം സെറ്റമിന്‍ എന്ന ലഹരിമരുന്നാണ് പിടികൂടിയത്. കോലാലമ്ബൂരിലേക്കും ദോഹയിലേക്കും കടത്താനായിരുന്നു ശ്രമം. ഇവരില്‍ രണ്ട് പേര്‍ ദോഹയ്ക്കും ഒരാള്‍ കോലാലംപൂരിലേക്കുമാണ് ടിക്കറ്റ് എടുത്തിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.തുടരന്വേഷണത്തിനായി പ്രതികളെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *