എന്‍ഡിഎയില്‍ തുടരണോ വേണ്ടയോ എന്ന് ബിഡിജെഎസ് തീരുമാനിക്കട്ടെയെന്ന് കോടിയേരി

തിരുവനന്തപുരം : എസ്‌എന്‍ഡിപിയുടെ സമീപനം പൊതുവില്‍ എല്‍ഡിഎഫിന് അനുകൂലമായതാണ് എന്ന് കോടിയേരി ബാലകൃഷ്ണന്‍. എല്ലാ മണ്ഡലങ്ങളിലും അത്തരമൊരു സ്ഥിതി സ്വാഭാവികമായി ഉണ്ടാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും കോടിയേരി പറഞ്ഞു.

എന്‍ഡിഎയില്‍ തുടരണോ വേണ്ടയോ എന്ന് ബിഡിജെഎസ് തീരുമാനിക്കട്ടെയെന്നും കോടിയേരി വ്യക്തമാക്കി . ബിജെപിയുമായുള്ള കൂട്ടുകെട്ട് ധൃതരാഷ്ട്ര ആലിംഗനമാണെന്ന സത്യം ബിഡിജെഎസിന് മനസ്സിലാകുമെന്നും അക്ഷരാര്‍ത്ഥത്തില്‍ അവര്‍ക്ക് അത് മനസ്സിലായിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *