പാലായില്‍ ജനങ്ങള്‍ യുഡിഎഫിന് നല്‍കിയത് താക്കീത് ; ചെന്നിത്തല

തിരുവനന്തപുരം : പാലായില്‍ ജനങ്ങള്‍ യുഡിഎഫിന് നല്‍കിയത് താക്കീതെന്ന് രമേശ് ചെന്നിത്തല. തമ്മിലടിച്ചാല്‍ വലിച്ച്‌ താഴെയിടുമെന്ന മുന്നറിയിപ്പായിരുന്നു അത്. ലാവ്‌ലിന്‍ കേസില്‍ ബിജെപിയും സിപിഐഎമ്മും ഒത്തുകളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെയിലാണ് കേരളാ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച്‌ രമേശ് ചെന്നിത്തല രംഗത്തെത്തിയത്. പാലായില്‍ ജനങ്ങള്‍ യുഡിഎഫിന് നല്‍കിയത് വലിയ താക്കീതാണ്. തമ്മിലടിച്ചാല്‍ വലിച്ച്‌ താഴെയിടുമെന്ന മുന്നറിയിപ്പാണതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേരളം കണ്ട ഏറ്റവും വലിയ അഴിമതി കേസിലെ പ്രതിയാണ് മുഖ്യമന്ത്രി. അതേ വ്യക്തി പുരപ്പുറത്ത് കയറി നിന്ന് അഴിമതിക്കെതിരെ പ്രസംഗിക്കുന്നു. 15 തവണയായി സുപ്രിംകോടതി ലാവ്‌ലിന്‍ കേസ് മാറ്റി വയ്ക്കുന്നു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കിഫ്ബി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വലിയ അഴിമതിയാണ് നടന്നതെന്നും ഇക്കാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *